കൊച്ചി: കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിന് (കെഇൽ) മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. 100-200 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെഇൽ ഈ നേട്ടം കൈവരിച്ചത്. ......
കൊച്ചി: സൗത്ത് ആഫ്രിക്കയിലെ ലെസോത്തോയിൽ നടക്കുന്ന ഡിജിറ്റൽ ഇന്നോവേഷൻ സമ്മേളനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ് ആഗസ്റ്റ് 29ന് പ്രഭാഷണം നടത്തും. ......
തിരുവനന്തപുരം : വിമാനത്താവളം വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമായി വന്നിരിക്കുന്ന സമീപവാസികൾഇരിക്കുന്ന കൊമ്പു മുറിക്കുന്ന ചിന്താഗതിക്കാരാണെന്ന് ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.ഇത്തരം വികസന വിരോധികൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ എടുത്ത് മുമ്പോട്ട് പോകണം. ചുരുക്കം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സംസ്ഥാന പുരോഗതിയെ തകർക്കരുത്, ഡി എസ് ജെ പി പ്രസിഡന്റ് കെ എസ് ആർ മേനോൻ ആവശ്യപ്പെട്ടു. "കേരളത്തിൽ ഹൈവേ വികസനം യുദ്ധകാല അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ......
ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് 'ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ 'കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് പവലിയനിൽആരംഭിച്ചു. ഓണാഘോഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വിധത്തിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മേള വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. ......
കൊച്ചി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതുമയുമായി പ്ലാറ്റിനം ആഭരണ വിപണി. സമൃദ്ധിയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമായ പ്ലാറ്റിനത്തിന്റെ ശാശ്വതസൗന്ദര്യവും ഉയര്‍ന്ന ശുദ്ധിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ......
ചേർത്തല : പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണബി.എഡ്. കോളേജിൽ സംഘടിപ്പിച്ച ചലച്ചിത്ര കലാ പരിശീലന പരിപാടികൾ സമാപിച്ചു.കഥ, തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലായി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ ജോയ് കെ. ......
കൊച്ചി:- "തിരുവസന്തം1500" എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപതാമത് ഹുബ്ബുറസൂൽ കോൺഫറൻസിൽ ഉയർത്താനുള്ള പതാക സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി എന്നിവർ ചേർന്ന് ശൈഖുനാ കുണ്ടൂർ ഉസ്താദിന്റെ ഉറൂസ് സമാപന വേദിയിൽ വെച്ച് കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ല കമ്മറ്റി അംഗങ്ങൾക്ക് കൈമാറി. ......
കൊച്ചി: കേരളത്തിൽ സമുദ്രമത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം. മീൻപിടുത്തം, വിപണനം, സംസ്കരണം എന്നീ രംഗങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ഗവേഷണത്തിൽ അതിഥി തൊഴിലാളികൾ സംസ്ഥാനത്തെ സമുദ്രമത്സ്യ മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തി.
ഇന്ത്യൻ സമുദ്രമത്സ്യബന്ധന മേഖലയിലെ തൊഴിൽ, ഉപജീവനമാർഗം, വിഭവ ഉൽപ്പാദന രീതികൾ എന്നിവയുമായി ബന്ധപ്പെട്ട സിഎംഎഫ്ആർഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ അവതരിപ്പിച്ചു. ......